മരിയന്‍ കണ്വെന്ഷന് നാളെ തുടക്കം
Posted on: 06 Sep 2015
കൊച്ചി: വല്ലാര്‍പാടം മരിയന്‍ കണ്വെന്ഷന് തിങ്കളാഴ്ച തുടക്കം. സപ്തംബര്‍ 7 മുതല്‍ 11 വരെയാണ് കണ്വെന്ഷന്. ആദ്യമായാണ് വല്ലാര്‍പാടം തീര്‍ത്ഥാടനത്തിന് മുന്നോടിയായി മരിയന്‍ കണ്വെന്ഷന് നടക്കുന്നത്. സപ്തംബര്‍ 13 നാണ് വല്ലാര്‍പാടം മരിയന്‍ കാല്‍നട തീര്‍ത്ഥാടനം. സപ്തംബര്‍ 7 മുതലാണ് വല്ലാര്‍പാടം ബസിലിക്കയില്‍ മരിയന്‍ കണ്വെന്ഷന് നടക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് നാലര മുതല്‍ എട്ടുവരെയാണ് കണ്വെന്ഷന്.
മരിയന്‍ കണ്‍വെന്‍ഷനും തീര്‍ത്ഥാടനത്തിനും ഒരുക്കമായി അതിരൂപതയെ വല്ലാര്‍പാടത്തമ്മയ്ക്ക് പ്രതിഷ്ഠിച്ചുകൊണ്ട് വല്ലാര്‍പാടത്തമ്മയുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് ആഗസ്ത് 30 ന് ആരംഭിച്ച പ്രയാണം സപ്തംബര്‍ 7 ന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ എത്തിച്ചേരും. വൈകീട്ട് എറണാകുളം സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ നിന്ന് ആരംഭിക്കുന്ന പ്രയാണം വല്ലാര്‍പാടം ബസിലിക്ക അങ്കണത്തിലെ കണ്വെന്ഷന് പന്തലില്‍ എത്തിച്ചേരുന്നതോടെ കണ്വെന്ഷന് ആരംഭിക്കും. തീര്‍ത്ഥാടനത്തിനും കണ്‍വെന്‍ഷനുമുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.