തൂയിത്തറ എസ്.എന്‍.ഡി.പി. റോഡ് ഉദ്ഘാടനം ചെയ്തു

Posted on: 06 Sep 2015



പറവൂര്‍: ചിറ്റാറ്റുകര പഞ്ചായത്ത് ആറാം വാര്‍ഡ് തൂയിത്തറ എസ്.എന്‍.ഡി.പി. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അരുണജ തമ്പി നിര്‍വഹിച്ചു. വാര്‍ഡംഗം എം. കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അഗസ്റ്റിന്‍ ആലപ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. വി. എ. താജുദ്ദീന്‍, കെ. എം. അമീര്‍, ഇ. ജി. പ്രദീപ്, മിനി ലാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
122 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള റോഡിന്റെ നിര്‍മാണ ചെലവ് 4.40 ലക്ഷം രൂപയാണ്. പഞ്ചായത്തിലെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ടൈല്‍ വിരിച്ച് റോഡ് നിര്‍മാണം നടത്തിയത്.

More Citizen News - Ernakulam