റോഡില്‍ വെളിച്ചെണ്ണ.. ബൈക്ക് യാത്രക്കാരന്‍ വീണ് കൈ ഒടിഞ്ഞു.

Posted on: 06 Sep 2015മൂവാറ്റുപുഴ: റോഡില്‍ ചോര്‍ന്നു വീണ വെളിച്ചെണ്ണയില്‍ ബൈക്കിന്റെ വീല്‍ വഴുതി വീണ് യാത്രക്കാരന്റെ കൈ ഒടിഞ്ഞു. മൂവാറ്റുപുഴ കിഴക്കേക്കര ശ്രീകൃഷ്ണ വിലാസം വീട്ടില്‍ ജയനാണ് ( 35 ) പരിക്കേറ്റത്.മൂവാറ്റുപുഴ കിഴക്കേക്കര തൃക്ക നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപമാണ് സംഭവം. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് വാഹനത്തില്‍ നിന്നും റോഡിലേക്ക് വെളിച്ചെണ്ണ വീണത്. വെളിച്ചെണ്ണ കയറ്റി വന്ന വാഹനത്തില്‍ നിന്നും ബാരല്‍ റോഡിലേക്ക് തെറിച്ചു വീണ് പൊട്ടി. റോഡില്‍ പരന്ന വെളിച്ചെണ്ണയില്‍ പിന്നാലെ വന്ന ബൈക്ക് തെന്നി മറിയുകയായിരുന്നു. വേറെയും യാത്രക്കാര്‍ വീണെങ്കിലും സാരമായ പരിക്കില്ല. മൂവാറ്റുപുഴ ഫയര്‍ ഫോഴ്‌സെത്തി റോഡ് കഴുകിയാണ് അപകടമൊഴിവാക്കിയത്.

More Citizen News - Ernakulam