കെ.എം. മാണിയെ കുറിച്ചുള്ള പുസ്തകം അരുണ്‍ ജെയ്റ്റ്‌ലി പ്രകാശനം ചെയ്യും

Posted on: 06 Sep 2015കൊച്ചി: ധനമന്ത്രി കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍കുട്ടി എഴുതിയ 'കെ.എം. മാണി: എ സ്റ്റഡി ഇന്‍ റീജിയണലിസം' എന്ന പുസ്തകം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രകാശനം ചെയ്യും. സപ്തംബര്‍ 10 ന് വൈകീട്ട് 4 മണിക്ക് കൊച്ചിയിലെ കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. എം.പി. വീരേന്ദ്രകുമാര്‍ ആദ്യ പ്രതി ഏറ്റുവാങ്ങും.

More Citizen News - Ernakulam