മാര്‍ച്ചും ധര്‍ണയും നടത്തി
Posted on: 06 Sep 2015
ചെറായി: ആഗസ്ത് പതിനഞ്ചിനകം സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റാത്തതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി എടവനക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എ. അബ്ദുല്‍ ജലാല്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.പി. മഹമൂദ്, എഫ്. ഐ.ടി.യു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍ എം. അഷറഫലി, ജില്ലാ സെക്രട്ടറിമാരായ നിര്‍മല ലെനിന്, അസൂറ നാസര്‍, പഞ്ചായത്ത് കമ്മിറ്റി അംഗം ഐ.എ. ഷംസുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു