ഇരവിപൂരം ക്ഷേത്രത്തില്‍ ഉണ്ണിയൂട്ട്
Posted on: 06 Sep 2015
കരുമാല്ലൂര്‍: ആലങ്ങാട് ഇരവിപുരം മഹാദേവക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഉണ്ണിയൂട്ട് നടത്തി. ക്ഷേത്രം ഉപദേശകസമിതിയാണ് ഉണ്ണിയൂട്ട് സംഘടിപ്പിച്ചത്. മേല്‍ശാന്തി കൃഷ്ണന് എമ്പ്രാന്തിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ക്കുശേഷം ഉപദേശകസമിതി പ്രസിഡന്റ് കെ.കെ.തമ്പി ഉദ്ഘാടനം ചെയ്തു. നൂറോളം കുരുന്നുകള്‍ ഉണ്ണിയൂട്ടില്‍ പങ്കെടുത്തു.