പൂതംകുറ്റി പള്ളിയില്‍ വനിതാസമാജം കലോത്സവം

Posted on: 06 Sep 2015അങ്കമാലി: പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച്്് നടന്ന വനിതാസമാജം കലോത്സവം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഏല്യാക്കുട്ടി ആന്റണി ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് പുളിയന്‍ കോര്‍ എപ്പിസ്േകാപ്പ അധ്യക്ഷനായി. ബേബി ചാമക്കാല കോര്‍ എപ്പിസ്േകാപ്പ മുഖ്യപ്രഭാഷണം നടത്തി. ഫാ. പോള്‍ പാറയ്ക്ക, ഫാ. ഗീവര്‍ഗീസ് മാത്യു, ശുഭ ജോസഫ്, ഏല്യാമ്മ ബേബി എന്നിവര്‍ പ്രസംഗിച്ചു. ആറിന് രാവിലെ 8.15ന് വിശുദ്ധ കുര്‍ബാന. 10.30ന് നടക്കുന്ന എംജെഎസ്എസ്എ അങ്കമാലി ഡിസ്ട്രിക്ട് അധ്യാപക സംഗമം കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വൈകീട്ട്്് ആറിന് സന്ധ്യാപ്രാര്‍ഥനയ്ക്ക്്് ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. ഏഴിന് വൈകീട്ട്്് അഞ്ചിന് പ്രധാന വഴിപാടായ പാച്ചോര്‍ തുലാഭാരം. തുടര്‍ന്ന് യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വിശുദ്ധ സൂനോറോ പേടകത്തില്‍ നിന്ന് പുറത്തെടുക്കും. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം. എട്ടിന് സുവിശേഷ കണ്‍വെന്‍ഷന്‍ സമാപിക്കും. പെരുന്നാള്‍ സമാപന ദിനമായ എട്ടിന് രാവിലെ 9ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് രോഗികള്‍ക്കു വേണ്ടി പ്രാര്‍ഥന, വിശുദ്ധ സൂനോറോ ദര്‍ശനം, പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച എന്നിവയുണ്ടാകും.

More Citizen News - Ernakulam