ബാലഊട്ട് നടത്തി

Posted on: 06 Sep 2015ചെറായി : ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം കുഴുപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളത്താംകുളങ്ങര ബാലകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ബാലഊട്ട് നടത്തി. ക്ഷേത്രസന്നിധിയില്‍ കുട്ടികള്‍ക്ക് ബാലഗോകുലം ജില്ലാ കാര്യദര്‍ശി എം.മനോജ് വെണ്ണ നല്‍കി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് സംഘടന കാര്യദര്‍ശി പി.ആര്‍.രമേശന്‍, ഭാസ്‌കരന്‍, ഷാജി കളത്തില്‍, എന്‍.എം.വിജയന്‍, എ.എസ്.സാബു എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam