റവന്യൂ ജില്ലാ അദ്ധ്യാപക ദിനാഘോഷം

Posted on: 06 Sep 2015



മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ അദ്ധ്യാപക ദിനാഘോഷം മൂവാറ്റുപുഴയില്‍ നടത്തി. ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷനായിരുന്നു. ഡി.ഡി.ഇ. എം.കെ. ഷൈന്‍മോന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ബി. നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ജി. പ്രിയംവദ, ഐടി കോ- ഓര്‍ഡിനേറ്റര്‍ ജോസഫ് ആന്റണി, എ.ഇ.ഒ. മാര്‍, പ്രധാനാദ്ധ്യാപകര്‍, എന്‍.എ. സലീം ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച അദ്ധ്യാപകര്‍, ബി. പി.ഒ. മാര്‍ തുടങ്ങിയവര്‍ക്ക് പുരസ്‌കാരവും നല്കി.

More Citizen News - Ernakulam