ഉപജില്ല സ്കൂള്‍ ഗെയിംസ് തുടങ്ങി
Posted on: 06 Sep 2015
അങ്കമാലി: അങ്കമാലി ഉപജില്ല സ്കൂള്‍ ഗെയിംസ് അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂളില്‍ തുടങ്ങി.സീനിയര്‍ ആണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തോടുകൂടിയാണ് ഗെയിംസ് തുടങ്ങിയത്. ഫാ.ജിനോ ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാന അധ്യാപിക ജെവിമോള് അധ്യക്ഷത വഹിച്ചു. ബേബിച്ചന് മംഗലി സ്വാഗതവും ടൈറ്റസ് ജി. ഊരക്കാടന്‍ നന്ദിയും പറഞ്ഞു. 15 ടീമുകള്‍ പങ്കെടുക്കുന്ന ഫുട്ബോള്‍ മത്സരം ഞായറാഴ്ച സമാപിക്കും. ഇ.ഡി.ആന്റണി, ബിജു എന്നിവരാണ് നേതൃത്വം നല്‍കുന്നത്.