കൂത്താട്ടുകുളം: കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ നിന്നും മഹാദേവ ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടന്നു. മ്യാല്‍പ്പിള്ളി മന രാജീവ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബാലമുരളീധര വിഗ്രഹമേന്തിയ രഥവും കൃഷ്ണലീലകള്‍ നിറഞ്ഞ നിശ്ചലദ്രശ്യങ്ങളും ശോഭായാത്രയ്ക്ക് പകിട്ടേകി. മഹാദേവക്ഷേത്രത്തില്‍ വിശേഷാല്‍ ദീപാരാധനയും പ്രസാദവിതരണവും നടന്നു,
കോഴിപ്പിള്ളി: കാരമല പൂത്തൃക്കോവില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്നും കോഴിപ്പിള്ളി ഭഗവതി ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടന്നു. അമ്മന്‍കുടവും വിളക്കാട്ടവും താളമേളങ്ങളും ഉണ്ണിക്കണ്ണന്‍മാരും രാധമാരും ഘോഷയാത്രയില്‍ അണിനിരന്നു.
തിരുമാറാടി : എടപ്ര ഭഗവതി ക്ഷേത്രത്തില്‍ നിന്നും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടന്നു. ഉറിയടി, ചന്ദനംചാര്‍ത്ത് , പാല്‍പ്പായാസ നിവേദ്യം, പിറന്നാള്‍ സദ്യ, വിശേഷാല്‍ ദീപാരാധന എന്നിവ നടന്നു.
പാലക്കുഴ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടന്നു.
വെളിയന്നൂര്‍ പെരുമറ്റം ക്ഷേത്രത്തില്‍ നിന്ന് പുതുവേലി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടന്നു..
കാക്കൂരില്‍ പകിട്ടാര്‍ന്ന മഹാശോഭായാത്ര നടന്നു.

More Citizen News - Ernakulam