ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര

Posted on: 06 Sep 2015ചെറായി: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ വൈപ്പിന്‍കരയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം നടന്നു.
നൂറ്കണക്കിന് ഉണ്ണിക്കണ്ണന്‍മാരെയും രാധമാരെയും തോഴിമാരെയും അണിനിരത്തി വിവിധ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലേക്ക് നടന്ന മഹാശോഭായാത്ര ഭക്തിനിര്‍ഭരമായി. പള്ളിപ്പുറം കോവിലകത്തും കടവില്‍നിന്ന് ആരംഭിച്ച ശോഭായാത്ര വാദ്യമേളങ്ങളോടെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. ചെറായിയില്‍ വിവിധ ക്ഷേത്രങ്ങളില്‍നിന്ന് ആരംഭിച്ച മഹാശോഭായാത്ര ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് പ്രസാദ വിതരണവും നടത്തി. മുനമ്പം ശ്രീകൃഷ്ണ മഹാക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭയാത്രയില്‍ ഉണ്ണിക്കണ്ണന്‍മാര്‍ രാധികമാര്‍, പുരാണ വേഷങ്ങള്‍ നിശ്ചലദൃശ്യങ്ങള്‍ എന്നിവ ശോഭായാത്രക്ക് മാറ്റ്പകര്‍ന്നു. മഹാശോഭായാത്ര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. എടവനക്കാട് കൂട്ടുങ്ങല്‍ചിറയില്‍നിന്ന് ആരംഭിച്ച ശോഭായാത്ര അണിയല്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു.

More Citizen News - Ernakulam