ഭാരവാഹികളെ പ്രതിയാക്കിയതില്‍ പ്രതിഷേധിച്ചു

Posted on: 06 Sep 2015



കൊച്ചി: കേരള വേളാര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജില്ലാ ഭാരവാഹികളെ പ്രതിയാക്കി കേസ് എടുത്തതില്‍ കെ.വി.എസ്.എസ്. എറണാകുളം ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കഴിഞ്ഞ ആഗസ്ത് 17ന് സംഘടനയുടെ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിനിടെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ ഇതിനു മുമ്പും പല രാഷ്ട്രീയ സാമുദായിക സംഘടനകളും ഇത്തരത്തില്‍ പ്രകടനം നടത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതും യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് കെ.എന്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി.സി. ബേബി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.ആര്‍. ആനന്ദ്, ട്രഷറര്‍ സി.കെ. സുബ്രഹ്മണ്യന്‍, വി.കെ. സുരേഷ്, കെ.ടി. മണി, യു.ടി. രാജന്‍, എ.സി. സനല്‍. ഒ.എസ്. മണി, പി.പി. സാബു എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam