വിദ്യാര്‍ഥികള്‍ക്കായി ചികിത്സാ നിധി

Posted on: 06 Sep 2015



ചെറായി: പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചികിത്സാ സഹായ നിധി രൂപവത്കരിച്ചു. നിര്‍ധനരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ചികിത്സയ്ക്കായി സഹായം വേണ്ടിവന്ന സാഹചര്യത്തില്‍ പി.ടി.എ. കമ്മിറ്റിയാണ് സ്ഥിരമായ സഹായനിധിക്ക് രൂപം നല്‍കിയത്. വിദ്യാര്‍ഥികളും, അധ്യാപകരും, പി.ടി.എ. പ്രതിനിധികളും നല്‍കുന്ന സംഭാവനകള്‍ക്കൊപ്പം നാട്ടുകാരില്‍ നിന്നും തുക ശേഖരിക്കുന്നുണ്ട്. നിധി രൂപവത്കരണത്തിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് വി.എക്‌സ്. ബെനഡിക്ട് ആദ്യ സംഭാവന നിധിപ്പെട്ടിയില്‍ നിക്ഷേപിച്ചുകൊണ്ട് നിര്‍വഹിച്ചു.

More Citizen News - Ernakulam