ശ്രീകൃഷ്ണ ജയന്തിയാഘോഷവും മഹാശോഭായാത്രയും
Posted on: 06 Sep 2015
കിഴക്കമ്പലം: ബാലഗോകുലം, വിലങ്ങ് ശ്രീമഹാദേവ ക്ഷേത്രം, തൃക്ക ശ്രീമഹാവിഷ്ണു ക്ഷേത്രം, അയ്യങ്കുഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവയുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷവും മഹാശോഭായാത്രയും നടത്തി. കുട്ടികള്‍ ശ്രീകൃഷ്ണ വേഷധാരികളും രാധ വേഷധാരികളുമായി ശോഭായാത്രയില്‍ അണിനിരന്നു.
തൃക്ക മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര വൈകീട്ട് കിഴക്കമ്പലം അയ്യങ്കുഴി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദീപാരാധനയോടെ സമാപിച്ചു. തുടര്‍ന്ന് പ്രസാദ വിതരണവും നടത്തി.