രാജാരവിവര്‍മ പുരസ്‌കാര സമര്‍പ്പണം ഇന്ന്‌

Posted on: 06 Sep 2015



കൊച്ചി: ചിത്ര-ശില്പകലാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ രാജാരവിവര്‍മ പുരസ്‌കാരം ശില്പിയും ചിത്രകാരനുമായ ബാലന്‍ നമ്പ്യാര്‍ക്ക് ഞായറാഴ്ച സമ്മാനിക്കും.
എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തില്‍ രാവിലെ 10.30-ന് സാംസ്‌കാരിക ഗ്രാമ വികസന മന്ത്രി കെ.സി. ജോസഫ് പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. എക്‌സൈസ് ആന്‍ഡ് പോര്‍ട്ട് മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും.
കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിക്കുന്ന രാജാരവിവര്‍മ ചിത്ര കാര്‍ഡുകളുടെ പ്രകാശനം ഹൈബി ഈഡന്‍ എംഎല്‍എ നിര്‍വഹിക്കും.
ബാലന്‍ നമ്പ്യാരുടെ കലാസൃഷ്ടികളെ സംബന്ധിക്കുന്ന വീഡിയോ ദൃശ്യ അവതരണം മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു അറിയിച്ചു.

More Citizen News - Ernakulam