ഇരിങ്ങോള്‍ വനദുര്‍ഗാ ക്ഷേത്രത്തില്‍ മോഷണശ്രമം
Posted on: 06 Sep 2015
പെരുമ്പാവൂര്‍: ഇരിങ്ങോള്‍ വനദുര്‍ഗാ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാത്രി മോഷണശ്രമം നടന്നു. നാലമ്പലത്തിന്റെ ഓടിളക്കി മോഷ്ടാവ് അകത്തുകടന്നെങ്കിലും ഒന്നും മോഷണം പോയിട്ടില്ല. അടുത്തുള്ള വീട്ടില്‍ നിന്ന് കോണി കൊണ്ടുവന്നാണ് മോഷ്ടാവ് മേല്‍ക്കൂരയുടെ മുകളില്‍ കയറിയത്. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.