പ്രതിഭാ സംഗമവും അവാര്‍ഡ് വിതരണവും
Posted on: 06 Sep 2015
ആലുവ: േകരള വ്യാപാരി -വ്യവസായി ഏകോപന സമിതി തായിക്കാട്ടുകര യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഭാ സംഗമവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. തായിക്കാട്ടുകര കമ്പനിപ്പടി സി.എം. സെന്ററില്‍ നടന്ന ചടങ്ങ് ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി. ക്കും പ്ലസ്ടുവിനും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് പി.കെ.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുദര്ശന്, ട്രഷറര്‍ അജിത്കുമാര്‍, ഡോ. അഹമ്മദ് കാരോത്തുകുഴി, സി.എം. യാക്കൂബ്, സക്കീര്‍ ഹുസൈന് എന്നിവര്‍ സംസാരിച്ചു.