ഹീമോഫീലിയ രോഗികള്‍ക്ക് പുനരധിവാസ പദ്ധതി തുടങ്ങി

Posted on: 06 Sep 2015ആലുവ: ഹീമോഫീലിയ രോഗികളുടെ തൊഴിലധിഷ്ഠിത പുനരധിവാസ പരിശീലന പദ്ധതി അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫെഡറല്‍ ബാങ്ക് ജനറല്‍ മാനേജര്‍ തമ്പി കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു.
പത്ത് കമ്പ്യൂട്ടറാണ് ഫെഡറല്‍ ബാങ്ക് വഴി പരിശീലനത്തിന് നല്‍കുന്നത്. കമ്പ്യൂട്ടര്‍ പരിശീലനം, മൊബൈല്‍ സര്‍വീസ് എന്നിവയിലാണ് ഫെഡറല്‍ ബാങ്ക് പരിശീലനം നല്‍കുന്നത്. എം.ടി. ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
ഡോ. എന്‍. വിജയകുമാര്‍, ഡോ. അനില്‍കുമാര്‍, എം.പി. സൈമണ്‍, സി. ഓമന, പി.ടി. പ്രഭാകരന്‍, ജിമ്മി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam