കേരകൃഷിയെ സംരക്ഷിത കൃഷിയായി പ്രഖ്യാപിക്കണം

Posted on: 06 Sep 2015കൊച്ചി: കേരകൃഷിയെ സംരക്ഷിത കൃഷിയായി പ്രഖ്യാപിക്കണമെന്ന് കിസാന്‍ ജനത ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷയെ കരുതി കാര്‍ഷിക മേഖലയിലെ കൃഷിക്കാവശ്യമായ മൂലധനം പൂര്‍ണമായും സര്‍ക്കാര്‍ നേരിട്ട് കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും കിസാന്‍ ജനത സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കിസാന്‍ ജനത സംസ്ഥാന കര്‍ഷക ശാക്തീകരണ സംഗമവും മികച്ച മാതൃകാ കര്‍ഷകരെ ആദരിക്കുന്ന 'സ്‌നേഹാദരവ് 2015' പരിപാടിയും കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സപ്തംബര്‍ 10ന് നടത്തും. കര്‍ഷക ശാക്തീകരണ സംഗമം എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്‌നേഹാദരവ് കൃഷി മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. കിസാന്‍ ജനത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് അയത്തില്‍ അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് ബി. തച്ചേരി, കിസാന്‍ ജനത സമഗ്ര പ്രവര്‍ത്തന പരിപാടിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രൊഫ. വി. മാധവന്‍ പിള്ള, കയിക്കര നജീബ്, തൊടിയില്‍ ലുക്ക്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam