തൊഴില്‍മേള രജിസ്ട്രേഷന് തുടങ്ങി
Posted on: 06 Sep 2015
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ആലുവ യു.സി. കോളേജില്‍ നടത്തുന്ന നിയുക്തി - 3 തൊഴില്‍മേളയിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. സ്വകാര്യമേഖലയിലുള്ള 25 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേള മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി െസന്ററില്‍ ബയോ ഡേറ്റ സഹിതം ഹാജരായി പേര് റജിസ്റ്റര്‍ ചെയ്യണം.
250 രൂപയാണ് ആജീവനാന്ത രജിസ്ട്രേഷന് ഫീസ്. മുന്‍കൂട്ടി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കാനാവൂ. നേരത്തേ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്നില്ല. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ തുടര്‍ന്നുള്ള മേളകളിലും പങ്കെടുക്കാം.
വിവരങ്ങള്‍ക്ക്: 0484 - 2422452, 2427494.