അധ്യാപക ദിനാചരണം
Posted on: 06 Sep 2015
കോതമംഗലം: വടാട്ടുപാറ പൊയ്ക ഗവ. ഹൈസ്കൂള്‍ സീഡ് ക്ലബ്ബ് അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപകനായി അറിയപ്പെടാനാഗ്രഹിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമിന്റെ ചിത്രത്തിന് മുമ്പില്‍ സീഡ് അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി.സ്കൂളിലെ അധ്യാപകരെ പൂച്ചെണ്ടും മധുര പലഹാരവും നല്കി ആദരിച്ചു.സീഡ് ക്ലബ്ബ് അംഗങ്ങളായ അഞ്ജന സി.ലാലു, ബേസില്‍ സ്കറിയ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ലതാ ശ്രീനിവാസന്, സീഡ് കോ- ഓര്‍ഡിനേറ്റര്‍ കെ.എന്‍.സുധ, പി.ടി.എ. പ്രസിഡന്റ് എ.ബി.ശിവന് എന്നിവര്‍ നേതൃത്വം നല്കി.
കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു.സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര് എന്‍.ഡി.ഗീവര്‍ഗീസ് സന്ദേശം നല്കി.സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ മുഴുവന്‍ കുട്ടികളും സി.പി.ഒ. മാരായ എം.എ.എല്‍ദോസ്, ഷിബി മാത്യു എന്നിവര്‍ അധ്യാപകരെ ചന്ദനം ചാര്‍ത്തി പൂക്കള്‍ നല്കി ആദരിച്ചു.പ്രധാനമന്ത്രിയുടെ സംവാദം കുട്ടികളും അധ്യാപകരും ശ്രവിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
കോതമംഗലം: സെന്റ് അഗസ്റ്റിന് സ്കൂളില്‍ നടന്ന വിദ്യാഭ്യാസ ജില്ലയുടെ അധ്യാപക ദിനാഘോഷത്തിന് തുടക്കം കുറിച്ച് എ.ഇ.ഒ. ഷീബ.കെ.മാത്യു പതാക ഉയര്‍ത്തി.നഗരസഭാ ചെയര്മാന് കെ.പി.ബാബു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ.ജേക്കബ് അധ്യക്ഷനായി.വര്‍ഗീസ് പുല്ലുവഴി അധ്യാപകദിന സന്ദേശം നല്കി.കൊല്ലം ഡി.ഡി.ഇ. എന്‍.ഐ.അഗസ്റ്റിന് മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.