കുട്ടിക്കടത്തിനെക്കുറിച്ച് ശില്പശാല നടത്തി
Posted on: 06 Sep 2015
കൊച്ചി: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയും ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ് വര്‍ക്കും ചേര്‍ന്ന് കുട്ടിക്കടത്ത് വിഷയമാക്കി ശില്പശാല സംഘടിപ്പിച്ചു. സുപ്രീം കോടതി ജഡ്ജി കുര്യന് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റിസ് ആന്റണി ഡൊമിനിക്, ഡോ. പി.എം. നായര്‍, ഐ.ജി. എസ്. ശ്രീജിത്ത്, എച്ച്.ആര്.എല്‍.എന്‍. ചൈല്‍ഡ് റൈറ്റ്സ് ഇന്‍ഷ്യേറ്റീവ് ഡയറക്ടര്‍ മഹേന്ദര്‍, എച്ച്.ആര്.എല്‍.എന്‍. റീ പ്രൊഡക്ടീവ് റൈറ്റ്സ് ഇന്‍ഷ്യേറ്റീവ് സരിത ബരപാണ്ട, മീന കുരുവിള എന്നിവര്‍ പങ്കെടുത്തു.