തിരുവാണിയൂര്‍ പഞ്ചായത്ത് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

Posted on: 06 Sep 2015



കോലഞ്ചേരി: തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് മന്ദിരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫ്രന്‍സ് ഹാളിന് കോണ്‍ഗ്രസ് നേതാവും, മുന്‍ മന്ത്രിയുമായിരുന്ന പോള്‍ പി. മാണിയുടെ പേര് നാമകരണം ചെയ്തത് ഉചിതമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വി.പി. സജീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളിന് പോള്‍ പി. മാണി സ്മാരക ഹാളെന്ന് മന്ത്രി കെ. ബാബു നാമകരണം ചെയ്തു. മികച്ച വിജയം കൈവരിച്ച സ്‌കൂളുകളെ മുന്‍ എം.പി. കെ.പി. ധനപാലന്‍ ആദരിച്ചു. എസ്.എസ്.എല്‍.സി.ക്ക് ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, മുന്‍ പ്രസിഡന്റ് ജോണ്‍ പി. മാണി, പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി കുര്യാക്കോസ്, ജില്ലാ പഞ്ചായത്തംഗം വത്സ കൊച്ചുകുഞ്ഞ്, ലിസ്സി അലക്‌സ്, രാധാമണി വിജയന്‍, ജേക്കബ് മത്തായി, അല്ലി ജെയിംസ്, ബാബു പൈലി, ധന്യ രവി, കെ.ഒ. തങ്കപ്പന്‍, സുമ മുരളീധരന്‍, ലളിത തിലകന്‍, എ.എ. ജൂലിയോസ്, മേരി സാബു, എന്‍.ടി. സുരേഷ്, എന്‍.കെ. കുമാരന്‍, എ.പി. ജോര്‍ജ്, ഏലിയാമ്മ ചാക്കോ, ഷീജ വിശ്വനാഥന്‍, സി.വി. സുരേഷ്, റെജി ഇല്ലിക്കപ്പറമ്പില്‍,രമാ സാജു, ജോണ്‍സണ്‍ തോമസ്, പഞ്ചായത്ത് സെക്രട്ടറി വത്സമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam