കടയിരുപ്പ് സ്‌കൂളില്‍ അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി

Posted on: 06 Sep 2015കോലഞ്ചേരി : കടയിരുപ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന മൃഗ വകുപ്പ്, ഐക്കരനാട് ഗ്രാമപഞ്ചായത്ത്, പാങ്കോട് മൃഗാശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. വിദ്യാലയത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അഞ്ചുകോഴിക്കുഞ്ഞുങ്ങളെ വീതം നല്‍കിയിട്ടുള്ളത്.പ്രതിരോധ മരുന്നും കോഴിത്തീറ്റയും ചടങ്ങില്‍ വിതരണം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എം.എ.പൗലോസിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.രാജി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍, സ്ഥിരം സമിതി അധ്യക്ഷ റീന മത്തായി, ഡോ.ആശാ പോള്‍, ഹെഡ്മാസ്റ്റര്‍ ഇ.വി.ശാര്‍ങധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam