ഇലഞ്ഞി ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി തുറന്നു
Posted on: 06 Sep 2015
കൂത്താട്ടുകുളം: ഇലഞ്ഞി ഗ്രാമപഞ്ചായത്തിന് പുതിയതായി നിര്‍മ്മിച്ച മന്ദിരസമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. മന്ത്രി അനൂപ് ജേക്കബ്ബിന്റെ ആസ്തി വികസന ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉള്‍പ്പെടെ 42 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിര്‍മ്മിച്ചത്. ഇലഞ്ഞി പഞ്ചായത്തില്‍ വിവധ വികസന പദ്ധതികള്‍ നടപ്പാക്കുന്ന പഞ്ചായത്ത് ഭരണസമിതിയെയേയും 10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന അഡ്വ. അന്നമ്മ ആന്‍ഡ്രൂസിനെയും മുഖ്യമന്ത്രി അനുമോദിച്ചു. മന്ത്രി അനുപ് ജേക്കബ് ചടങ്ങില്‍ അധ്യക്ഷനായി.
മുത്തോലപുരം പുത്തന്‍ കോളനിയില്‍ സംസ്ഥാന ഹൗസിങ്ങ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഫ്ലറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു. ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിര്‍വഹിച്ചു. കുടുബശ്രീ വാര്‍ഷികസമ്മേളനം ജോസഫ് വാഴയ്ക്കന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഡിഗ്രി പരിക്ഷിയില് ഒന്നാം റാങ്ക് നേടിയ അഖില ജോണ്സണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പുരസ്കാരം നല്കി. സ്പെഷല്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ അല്‍ഫോണ്‍സ് സ്കറിയക്ക് സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് പുരസ്കാരം നല്കി.ഹൗസിങ്ങ് ബോര്‍ഡ് ചെയര്മാന് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള , അഡ്വ. ജയ്സണ്‍ ജോസഫ്, അഡ്വ. വി.വി. ജോഷി ,ആശാസനല്‍, വിന്‍സന്റ ജോസഫ്, അഡ്വ. അന്നമ്മ ആന്‍ഡ്രൂസ്, ടോമി കെ . തോമസ്, കെ.എസ്. രവി എന്നിവര്‍ പ്രസംഗിച്ചു.