റസിഡന്റ്‌സ് അസോസിയേഷനുകളുടെ അവകാശ പ്രഖ്യാപന സമ്മേളനം 12ന്‌

Posted on: 06 Sep 2015കൊച്ചി: നിയമ നിര്‍മാണത്തിലൂടെ റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് അധികാരം നല്‍കണമെന്നാവശ്യപ്പെട്ട് സേവ് കേരള മൂവ്‌മെന്റും റസിഡന്റ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലും(റാക്കോ) ചേര്‍ന്ന്് അവകാശപ്രഖ്യാപന സമ്മേളനം നടത്തും.
12ന് ഹൈക്കോടതി ജംഗ്ഷന്‍ മദര്‍ തെരേസ സ്‌ക്വയറിലാണ് സമ്മേളനമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10.30ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. സേവ് കേരള മൂവ്‌മെന്റ് പ്രസിഡന്റ് അഡ്വ. പി.ആര്‍. പത്മനാഭന്‍ നായര്‍, റാക്കോ ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ്, ടി.എന്‍. പ്രതാപന്‍, കെ.എസ്. ദിലീപ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Ernakulam