മുട്ടാര്‍ കുഞ്ഞമ്മുവിന് ആദരാഞ്ജലി

Posted on: 05 Sep 2015കൊച്ചി: അന്തരിച്ച മാപ്പിളഗാന രചയിതാവും കവിയുമായ മുട്ടാര്‍ കുഞ്ഞമ്മുവിന് വട്ടേക്കുന്നം സ്വതന്ത്രാ ലൈബ്രറിയില്‍ ചേര്‍ന്ന യോഗം ആദരാഞ്ജലികളര്‍പ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ പിള്ള അധ്യക്ഷനായി. മുന്‍ എംഎല്‍എ എ.എം. യൂസഫ്, പിന്നണിഗായന്‍ തോപ്പില്‍ ആന്റോ എന്നിവര്‍ മുട്ടാര്‍ കുഞ്ഞമ്മുവിന്റെ ഗാനങ്ങള്‍ ആലപിച്ചു.
എം.കെ.എ. കരിം, കൗണ്‍സിലര്‍മാരായ കെ.എ. സിദ്ദിക്, കെ.എ. റിയാസ്, സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിരാകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam