എം.പി.മാര്‍ ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റി സന്ദര്‍ശിച്ചു
Posted on: 05 Sep 2015
കളമശ്ശേരി: കളമശ്ശേരി നഗരസഭ നിര്‍മിക്കുന്ന ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റിയില്‍ എം.പി.മാരെത്തി. എച്ച്.കെ.ദുവ, സി.പി.നാരായണന് എന്നിവര്‍ മുന്‍ എംപി പി. രാജീവുമൊത്താണ് സയന്‍സ് സിറ്റി സന്ദര്‍ശിച്ചത്.
സയന്‍സ് സിറ്റി സ്ഥാപിക്കുന്നതിന് പി.രാജീവ്, എച്ച്.കെ.ദുവെ, അശോക് എസ്. ഗാംഗുലി എന്നിവര്‍ വികസന ഫണ്ടില്‍നിന്ന് 1.58 കോടി രൂപ നല്‍കിയിട്ടുണ്ട്.
ഇതിനാവശ്യമായ സ്ഥലം മന്ത്രി ഇബ്രാഹിം കുഞ്ഞാണ് സര്ക്കാരില്നിന്നനുവദിച്ചത്. ബി.പി.സി.എല്‍, ലുലു ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് സയന്‍സ് സിറ്റി സ്ഥാപിക്കുന്നത്.
നഗരസഭ ചെയര്മാന് ജമാല്‍ മണക്കാടന്, കൗണ്‍സിലര്‍മാരായ ജി. രവീന്ദ്രനാഥ്, എ.ടി.സി. കുഞ്ഞുമോന് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.