സെന്റ് തെരേസാസില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസ് ഉദ്ഘാടനം ചെയ്തു

Posted on: 05 Sep 2015കൊച്ചി: സെന്റ് തെരേസാസ് കോളേജില്‍ (ഓട്ടോണമസ്) പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് ആയ സെന്റര്‍ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസ് പ്രവര്‍ത്തനമാരംഭിച്ചു. സിന്തൈറ്റ് ഗ്രൂപ്പിന്റെ എം.ഡി. ജോര്‍ജ്‌പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്ന ബിരുദകോഴ്‌സും പി.ജി. ഡിപ്ലോമ കോഴ്‌സായ പി.ജി.ഡി.എം. ബിസിനസ് അനലിറ്റിക്‌സുമാണ് തുടങ്ങിയത്. കോളേജ് ഡയറക്ടര്‍ ഡോ. സി. വിനീത അധ്യക്ഷത വഹിച്ചു. ഡോ. വിനോദ്കുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസ് അധ്യക്ഷ ഫെബിന്‍ ഇ. ജലാല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam