വാര്യര്‍ സമാജം ഓണാഘേഷം നാളെ

Posted on: 05 Sep 2015



കൊച്ചി: സമസ്ത കേരള വാര്യര്‍ സമാജം കൊച്ചി യൂണിറ്റിന്റെ 'ഓണാഘോഷവും കുടുംബസംഗമവും' ഞായറാഴ്ച ഭാരതീയാര്‍ റോഡിലെ ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അേസാസിയേഷന്‍ ഹാളില്‍ നടക്കും. 9ന് പതാക ഉയര്‍ത്തലിനു ശേഷം കാവില്‍ ഉണ്ണികൃഷ്ണവാര്യരുടെ കേളിയോടുകൂടി പരിപാടികള്‍ ആരംഭിക്കും. 9.30ന് ബിജിബാല്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. ശ്രീകുമാരി രാമചന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും. സമാജാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഓണസദ്യയും നടക്കും. 3.30ന് സമാപന സമ്മേളനം നടക്കും.

More Citizen News - Ernakulam