ഓണാഘോഷവും തിരഞ്ഞെടുപ്പും
Posted on: 05 Sep 2015
കൊച്ചി: സൗത്ത് പനമ്പിള്ളി നഗര്‍ റസിഡന്റ്സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഓണാഘോഷവും നടത്തി. ഹൈബി ഈഡന് എം.എല്‍.എ. നിര്‍വഹിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് നന്ദനം സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് അവതരിപ്പിച്ച ഗാനമേള, തേവര തുമ്പപ്പൂ ക്ലൂബ്ബിന്റെ കൈകൊട്ടിക്കളി എന്നിവ നടത്തി.
ഭാരവാഹികളായി ടി.കെ. ചന്ദ്രന് (പ്രസി.), ജോസഫ് മാണിക്കത്ത്, വിജയലക്ഷ്മി കമ്മത്ത് (വൈസ്. പ്രസി.മാര്‍), കെ.ജി. റോയ് (സെക്ര.), ജോണ്‍ പാലക്കാപ്പിള്ളി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.