ഗാന്ധി സ്ക്വയറില്‍ വനിതാവ്യവസായകേന്ദ്രം
Posted on: 05 Sep 2015
തൃപ്പൂണിത്തുറ: കൊച്ചിനഗരസഭാ 50-ാം ഡിവിഷനിലെ ഗാന്ധി സ്ക്വയറില്‍ വനിതാവ്യവസായകേന്ദ്രം തുറന്നു. വനിതകള്‍ക്കായി വിവിധ തൊഴില്‍ പരിശീലനം ഇവിടെ നല്‍കും. മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ ഡോ. ശൈലജ അധ്യക്ഷത വഹിച്ചു. വി.പി. ചന്ദ്രന്, എ. നിസാര്‍, കൗണ്‍സിലര്‍മാരായ എ.സി. ജോസഫ്, രത്നമ്മ രാജു, മേഴ്സി എന്നിവര്‍ പ്രസംഗിച്ചു.