നഗരസഭയുടെ ശുചിമുറിയില്‍ വെള്ളം ഇല്ല

Posted on: 05 Sep 2015തൃപ്പൂണിത്തുറ: നഗരസഭാ ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റാതെ വിഷമിക്കുന്നു. നഗരസഭാ ഓഫീസിന് താഴെ ശുചിമുറിയുണ്ടെങ്കിലും അതില്‍ വെള്ളം ഇല്ലാതായിട്ട് ഒരാഴ്ചയിലേറെയായിയെന്ന് കച്ചവടക്കാര്‍ പരാതിപ്പെട്ടു. വൃത്തിഹീനവുമാണ്. കച്ചവടസ്ഥാപനങ്ങളിലും മറ്റുമായി സ്ത്രീകളടക്കം ഒട്ടേറെ ആളുകള്‍ ജോലിചെയ്യുന്നുണ്ട്. ഇവര്‍ക്ക് മൂത്രമൊഴിക്കാന്‍ പോലും ഇപ്പോള്‍ സൗകര്യമില്ലാതായിരിക്കുകയാണ്. നഗരസഭാ സെക്രട്ടറിയോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമില്ലെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

More Citizen News - Ernakulam