ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍: സി.പി.എം. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

Posted on: 05 Sep 2015



ചെല്ലാനം: ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഹാര്‍ബര്‍ എന്‍ജിനീയറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സ്വകാര്യവ്യക്തി തടസ്സം സൃഷ്ടിച്ചതിനാല്‍ ഹാര്‍ബറിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മീന്‍പിടിത്തക്കാര്‍ക്കും മറ്റു വിഭാഗം തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്ന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.
പി.എ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി വി.ബി. രഘു, പി.ബി. ദാളോ, കെ.ഡി. മോഹനന്‍, ആന്റണി ഷീലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രശ്‌നം ഉടനെ പരിഹരിച്ചില്ലെങ്കില്‍ എം.എല്‍.എ.യുടെയും എം.പി.യുടെയും വസതികളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

More Citizen News - Ernakulam