ശ്രീകൃഷ്ണജയന്തി ശോഭായാത്ര ഇന്ന്‌

Posted on: 05 Sep 2015തൃപ്പൂണിത്തുറ: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം ശനിയാഴ്ച വൈകീട്ട് ശോഭായാത്രകള്‍ നടത്തും.
തൃപ്പൂണിത്തുറ ചക്കംകുളങ്ങര ക്ഷേത്രത്തില്‍നിന്ന് 5ന് തുടങ്ങുന്ന ശോഭായാത്ര പള്ളിപ്പറമ്പ്കാവ്, മാരിയമ്മന്‍ ക്ഷേത്രം, മാര്‍ക്കറ്റ്കവല, കിഴക്കേക്കോട്ടവഴി സ്റ്റാച്യുവിലെത്തും. പള്ളിപ്പറമ്പുകാവില്‍നിന്നുള്ള ശോഭായാത്രയും ചക്കംകുളങ്ങര ശോഭായാത്രയില്‍ ചേരും. 4.30ന് തെക്കുംഭാഗം ശ്രീനിവാസകോവില്‍, വെള്ളാങ്ങി ആലുങ്കല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകളും തൃപ്പൂണിത്തുറ സ്റ്റാച്യുവിലെത്തിച്ചേരും. തുടര്‍ന്ന് എല്ലാ ശോഭായാത്രകളും ഒത്തുചേര്‍ന്ന് മഹാശോഭായാത്രയായി പൂര്‍ണത്രയീശ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. പൂര്‍ണത്രയിശക്ഷേത്രത്തില്‍ ശോഭായാത്രയെത്തിയശേഷം പ്രസാദവിതരണവും 6.30ന് ശ്രീകൃഷ്ണഗാനാമൃതവും നടക്കും.
എരൂര്‍ അന്തിമഹാകാളന്‍ ക്ഷേത്രത്തില്‍നിന്ന് 4ന് ശോഭായാത്ര തുടങ്ങും. മാത്തൂര്‍ ക്ഷേത്രം, വെള്ളാംഭഗവതി ക്ഷേത്രം, ഐരേറ്റില്‍ ക്ഷേത്രം, ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായി എരൂര്‍ മുതുകുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന് പ്രസാദവിതരണവും ഉറിയടിയും നടക്കും.
മുരിയമംഗലം അഭിമന്യു ബാലഗോകുലത്തിന്റെ മഹാശോഭായാത്ര 4ന് നരസിംഹസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍നിന്നാരംഭിക്കും. വെണ്ണിക്കുളത്ത് ഉറിയടിക്കുശേഷം മുരിയമംഗലം നരസിംഹസ്വാമി ക്ഷേത്രത്തില്‍ ശോഭായാത്ര സമാപിക്കും. തുടര്‍ന്ന് പ്രസാദവിതരണവും നടക്കും.
മേക്കര ചാലിയത്ത് ധര്‍മദൈവ ക്ഷേത്രത്തില്‍നിന്നുള്ള ശോഭായാത്ര പുതിയകാവ് ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് പ്രസാദവിതരണവും നടക്കും. ചാലിയത്ത് ക്ഷേത്രത്തില്‍ രാവിലെ 9.30ന് കുട്ടികളുടെ കായികമത്സരങ്ങള്‍, ഉറിയടി, 10.30ന് പ്രൊഫ. ലക്ഷ്മിശങ്കറിന്റെ പ്രഭാഷണം തുടങ്ങിയവയും നടക്കും.
പള്ളുരുത്തി:
ഇടക്കൊച്ചി കുമ്പളം ഫെറി, കോതകുളങ്ങര ശാസ്താക്ഷേത്രം, പെരുമ്പടപ്പ് ഗുരുദേവ ദര്‍ശനസംഘം എന്നിവിടങ്ങളില്‍നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ ഏറണാട്ട് വനദുര്‍ഗാ ഭഗവതീ ക്ഷേത്രത്തില്‍ സമാപിക്കും.
ശ്രീഭവാനീശ്വരക്ഷേത്രം, വെങ്കിടാചലപതിക്ഷേത്രം, കടേഭാഗം എന്നിവിടങ്ങളില്‍നിന്നുള്ള ഘോഷയാത്രകള്‍ വലിയപുല്ലാര ശങ്കരനാരായണ ക്ഷേത്രത്തില്‍ സമാപിക്കും.ചോറ്റാനിക്കര: ബാലഗോകുലം ചോറ്റാനിക്കര മണ്ഡലം സംഘടിപ്പിക്കുന്ന ശോഭായാത്ര ശനിയാഴ്ച 3ന് ചോറ്റാനിക്കര മഥുരാപുരി (എംഎല്‍എ റോഡ്)യില്‍നിന്ന് ആരംഭിക്കും. ചോറ്റാനിക്കര ക്ഷേത്രനടയിലൂടെ ബൈപ്പാസ് റോഡ്, അമ്പാടിമല, കണിച്ചിറവഴി കുരീക്കാട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും.

More Citizen News - Ernakulam