വിളക്കിത്തല നായര്‍ സമാജം മുളന്തുരുത്തി ശാഖ ഉദ്ഘാടനം
Posted on: 05 Sep 2015
മുളന്തുരുത്തി: വിളക്കിത്തല നായര്‍ സമാജം 338-ാം നമ്പര്‍ മുളന്തുരുത്തി ശാഖയുടെ ഉദ്ഘാടനം ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആര്.സുരേന്ദ്രന് നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. മരണാനന്തര സഹായനിധി ഉദ്ഘാടനം ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തംഗം മിനി സോമന് നിര്‍വഹിച്ചു. എസ്.മോഹനന്, ശ്യാംകുമാര്‍ വി.രാജന്, അജിത തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.
ഭാരവാഹികള്‍: കെ.എന്‍.ശിവരാജന്(പ്രസി ),കെ.എന്‍.സോമന് (സെക്ര),കെ.സി.സുരേഷ് (ഖജാ ),കെ.കെ.മധു (ജോ.സെക്ര)