പോലീസ് സ്റ്റേഷനിലെ അടിപിടി: ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടി

Posted on: 05 Sep 2015



കൊച്ചി: ഡ്യൂട്ടിയെച്ചൊല്ലി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പോലീസുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. എറണാകുളം സൗത്ത് എസ്.ഐ യും സിപിഒ യുമാണ് തൃക്കാക്കര അസി.കമ്മീഷണര്‍ ഓഫീസിലെത്തി വിശദീകരണം നല്‍കിയത്.
സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സൗത്ത് പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ബൈക്കില്‍ പട്രോളിങ്ങിനു പോകേണ്ട റോമിയോ ഡ്യൂട്ടിയെച്ചൊല്ലി സിപിഒ യും എസ്.ഐ.യും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തര്‍ക്കം കൈയാങ്കളിയിലെത്തുകയുമായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച കമ്മീഷണര്‍ക്ക് കൈമാറും.

More Citizen News - Ernakulam