പോളപ്പായല്‍ നിര്‍മാര്‍ജന പദ്ധതിക്ക് തുടക്കമായി

Posted on: 05 Sep 2015



നെട്ടൂര്‍: മരട് നഗരസഭ രണ്ടാംഘട്ട പോളപ്പായല്‍ നിര്‍മാര്‍ജന പദ്ധതിക്ക് തുടക്കമായി. അയ്യന്‍ കാളി പദ്ധതി പ്രകാരം അനുവദിച്ച തുകയുപയോഗിച്ചാണ് നഗരസഭാ പരിധിയിലെ കായലില്‍നിന്നുള്ള പോളപ്പായല്‍ നീക്കം ചെയ്യുന്നത്. ഇതിന്റെ ഉദ്ഘാടനം നെട്ടൂര്‍ അമ്പലക്കടവില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജിന്‍സണ്‍ പീറ്റര്‍, ആന്റണി ആശാംപറമ്പില്‍, കൗണ്‍സിലര്‍മാരായ ടി.പി. ആന്റണി, സി.ഇ. വിജയന്‍, സീനത്ത് സുനീര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam