ഹാള്‍ ഉദ്ഘാടനം ചെയ്തു

Posted on: 05 Sep 2015



മരട്: നഗരസഭ 8-ാം ഡിവിഷനില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നവോദയ പുലയ സമാജം ഹാള്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. മരട് നഗരസഭയുടെ തനതു ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ മുടക്കി രണ്ട് നില കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍, കൗണ്‍സിലര്‍മാരായ ആന്റണി ആശാംപറമ്പില്‍, ജിന്‍സണ്‍ പീറ്റര്‍, ആര്‍.കെ. സുരേഷ് ബാബു, കെ.ബി. മുഹമ്മദുകുട്ടി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam