ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പ്; മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Posted on: 05 Sep 2015കൊച്ചി: പാലാരിവട്ടം ബൈപ്പാസിലെ ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസ്സില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. വയനാട് കണിയാമ്പറ്റ നെടുമ്പറമ്പില്‍ വീട്ടില്‍ അജോ മോന്‍ (29) ആണ് അറസ്റ്റിലായത്. 2010 മുതല്‍ ഇയാള്‍ സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറികള്‍ നടത്തിയിരുന്നതായും ഉടമ ഇത് തിരിച്ചറിഞ്ഞതോടെ പ്രതി മുങ്ങുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
സ്ഥാപന ഉടമയുടെ വിശ്വസ്തനായിരുന്ന അജോ മോന്‍ ആണ് സ്ഥാപനത്തിലെ പണമിടപാടുകള്‍ നടത്തിയിരുന്നത്. ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയിരുന്ന പണം വ്യാജ ബാങ്ക് സ്ലിപ്പുകളും സീലും ഉപയോഗിച്ച് ഇയാള്‍ തിരിമറി നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സ്ഥാപന ഉടമ കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എറണാകുളം നോര്‍ത്ത് സി.ഐ. യുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

More Citizen News - Ernakulam