ബോട്ടുദുരന്തം : യഥാര്‍ഥ കുറ്റവാളികളെ പറുത്തുകൊണ്ടുവരണം-ഇടതുമുന്നണി

Posted on: 05 Sep 2015കൊച്ചി : ഫോര്‍ട്ടുകൊച്ചി ബോട്ടുദുരന്തത്തിനുപിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് ഇടതുമുന്നണി കൊച്ചി നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ആവശ്യപ്പെട്ടു.
അപകടത്തിനുപിന്നില്‍ ഒട്ടേറെ ദുരൂഹതകള്‍ ഉണ്ട്. യു.ഡി.എഫിലെ പ്രമുഖരും നഗരസഭാ ഭരണ നേതൃത്വവും ഇക്കാര്യത്തില്‍ കുറ്റവാളികളാണ്. ബോട്ട് ഓടിക്കുന്നതിന് ഉണ്ടായിരുന്ന കരാര്‍ സംബന്ധിച്ചും ദുരൂഹതകളുണ്ട്. സത്യംഅറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതൊഴിവാക്കാനാണ് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കാന്‍ മേയര്‍ മടികാട്ടിയത്. ഇതേതുടര്‍ന്നാണ് കൗണ്‍സില്‍ യോഗത്തില്‍ തങ്ങള്‍ക്ക് ശക്തമായി ചെറുക്കേണ്ടിവന്നതെന്ന് പ്രതിപക്ഷനേതാവ് കെ.ജെ.ജേക്കബ്, ഉപനേതാവ് സി.എ.ഷക്കീര്‍ , അഡ്വ.എം.അനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അടിയന്തരമായി സുരക്ഷിതമായ ജങ്കാര്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ മേയര്‍ മുന്‍കൈയെടുക്കണം. മേയര്‍ ഇനിയും നിസ്സംഗത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇടതുനേതാക്കള്‍ പറഞ്ഞു

More Citizen News - Ernakulam