മഹാരാജാസില്‍ പ്രവേശനം നിഷേധിച്ചു; മാര്‍ച്ചും ധര്‍ണയും 8ന്‌

Posted on: 05 Sep 2015കൊച്ചി: മഹാരാജാസ് കോളേജില്‍ പട്ടികജാതി -പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദകോഴ്‌സില്‍ പ്രവേശനം നിഷേധിച്ചതിനെതിരെ എട്ടിന് മഹാരാജാസ് കോളേജിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കേരള ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.എസ്. മുരളിയും പട്ടികജാതി-വര്‍ഗ സംരക്ഷണ മുന്നണി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.രാധാകൃഷ്ണനും പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഓട്ടോണമസ് കോളേജായി പ്രഖ്യാപിച്ചശേഷം ആദ്യബാച്ചിലേക്കുള്ള പ്രവേശനമാണ് നടന്നത്. 22 വയസ് കഴിഞ്ഞു എന്ന കാരണം പറഞ്ഞായിരുന്നു സീറ്റ് നല്‍കാതിരുന്നത്. എന്നാല്‍ ഓണ്‍ ലൈനായി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ പ്രായപരിധി നിശ്ചയിച്ചിരുന്നില്ലെന്നും യൂണിവേഴ്‌സിറ്റിയും അത് നിര്‍ദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഓട്ടോണമസ് പ്രഖ്യാപനത്തെ തുടര്‍ന്ന് നടന്ന സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥകളുടെ ലംഘനമാണ് നടന്നത്. ഇതിനെതിരെ ഗവേണിങ് കമ്മിറ്റിക്കും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രവേശനം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.

More Citizen News - Ernakulam