മട്ടാഞ്ചേരിയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം
Posted on: 05 Sep 2015
മട്ടാഞ്ചേരി: ശ്രീകൃഷ്ണജയന്തിയാഘോഷങ്ങളുടെ ഭാഗമായി പശ്ചിമകൊച്ചിയില്‍ ശനിയാഴ്ച വൈകീട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ തുടങ്ങും. ഫോര്‍ട്ടുകൊച്ചി കാര്‍ത്തികേയ ക്ഷേത്രം, വെളി മാരിയമ്മന്‍ ക്ഷേത്രം, അമരാവതി ജനാര്‍ദന ക്ഷേത്രം, ഫോര്‍ട്ടുകൊച്ചി വെളി അമ്പലപ്പറമ്പ്, ഷഷ്ഠിപ്പറമ്പ് ദാമോദര ക്ഷേത്രം, തുണ്ടിപ്പറമ്പ് ഗോപാലകൃഷ്ണക്ഷേത്രം, കേരളേശ്വര്‍ ശിവക്ഷേത്രം, കൂവപ്പാടം കാമാക്ഷിയമ്മന്‍ കോവില്‍, പാണ്ടിക്കുടി മാരിയമ്മന്‍ ക്ഷേത്രം, ഗോപാലകൃഷ്ണ ക്ഷേത്രം, പഴയന്നൂര്‍ അഴീതൃക്കോവില് മഹാവിഷ്ണുക്ഷേത്രം, പുത്തന്‍കുളങ്ങര മുത്താരമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകളുണ്ടാകും. രാമേശ്വരം ഭാഗത്ത് ഭരദേവതാ ക്ഷേത്രം, കഴുത്തുമുട്ട് ബാലസുബ്രമണ്യ ക്ഷേത്രം, ചക്കനാട്ട് മഹേശ്വരി ക്ഷേത്രം, എ.ഡി. പുരം കുരുംബ ഭഗവതി ക്ഷേത്രം, ആര്യകാട് ശ്രീരാമക്ഷേത്രം, തോപ്പുംപടി അമൃതാ നഗര്‍ എന്നിവിടങ്ങളില്‍ നിന്നും ഘോഷയാത്രകളുമുണ്ടാകും.
ശോഭായാത്രകള്‍ വൈകീട്ട് നാലിന് ആരംഭിച്ച് കൂവപ്പാടം കവലയില്‍ സംഗമിച്ച ശേഷം മഹാശോഭായാത്രയായി ടി.ഡി. ഹൈസ്കൂളില്‍ ഒരുക്കുന്ന അമ്പാടിയില്‍ സമാപിക്കും.