ആശ്വാസനടപടികള്‍ വേഗത്തിലാക്കണമെന്ന് യുഡിഎഫ്‌

Posted on: 05 Sep 2015ബോട്ടപകടം


ഫോര്‍ട്ടുകൊച്ചി:
ബോട്ടപകടത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കുമായി പ്രഖ്യാപിച്ച ആശ്വാസനടപടികള്‍ വേഗത്തിലാക്കണമെന്ന് യുഡിഎഫ് കൊച്ചി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യാത്രാദുരിതം പരിഹരിക്കുന്നതിനും നടപടികള്‍ വേണം. ബോട്ട്ദുരന്തം രാഷ്ട്രീയവത്കരിക്കരുതെന്ന് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.കെ. അബ്ദുള്‍ലത്തിഫും കണ്‍വീനര്‍ എന്‍.കെ. നാസറും ആവശ്യപ്പെട്ടു.
സര്‍ക്കാറിനെയും നഗരസഭയേയും മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല. 2006ല്‍ നഗരം ഭരിച്ചിരുന്നവരാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വകാര്യവ്യക്തികള്‍ക്ക് ഫെറിസര്‍വീസ് കരാര്‍ നല്‍കിയതെന്ന സത്യം എല്ലാവരും ഓര്‍ക്കണമെന്നും യുഡിഎഫ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

More Citizen News - Ernakulam