കൊടിമരം തകര്‍ത്തു

Posted on: 05 Sep 2015



ചെറായി: പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാര്‍ഡില്‍ സ്ഥാപിച്ചിരുന്ന കെ.സി. കുമാരന്‍ സ്മാരക കൊടിമരം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.
25 വര്‍ഷം പഴക്കമുള്ള സ്മാരകമാണ് തകര്‍ത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സംഭവ സ്ഥലം ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളി രാജ്, മണ്ഡലം പ്രസിഡന്റ് എം.എസ്. ഷാജി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.എം. പ്രസൂണ്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. മുനമ്പം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

More Citizen News - Ernakulam