കള്ളനോട്ട് കേസില്‍ പ്രതിക്ക് നാല്വര്‍ഷം കഠിനതടവ്‌

Posted on: 05 Sep 2015



കൊച്ചി: കള്ളനോട്ട് കൈവശംവെച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും 5,000 രൂപ പിഴയും വിധിച്ചു. അങ്കമാലി കിടങ്ങൂര്‍ ഷൈജു(40)വിനെയാണ് എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജി ഇ.എം. മുഹമ്മദ് ഇബ്രാഹിം ശിക്ഷിച്ചത്. 2003ലാണ് കേസിനാസ്​പദമായ സംഭവം. ഷൈജുവിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 100 രൂപയുടെ ഒരുകെട്ട് കള്ളനോട്ടുകളാണ് പോലീസ് കണ്ടെടുത്തത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രേംസണ്‍ പോള്‍ മാഞ്ഞാമറ്റം ഹാജരായി.

More Citizen News - Ernakulam