വനിത പരിശീലന കേന്ദ്രം ഉദ്ഘാടനം
Posted on: 05 Sep 2015
വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തിലെ വനിത പരിശീലന കേന്ദ്രം ചിറയ്ക്കകത്ത് വി.ഡി.സതീശന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോണി അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി മത്തായി, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം എം.വി.ലോറന്‍സ്, വിജു ചുള്ളുക്കാട്, ടി.പി.പോളി, സിബി മോള് അനീഷ്, മിനി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചിറയ്ക്കകം 114-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിനു മുകളിലാണ് വനിതാ കേന്ദ്രത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.