പെന്‍ഷന്‍ സുരക്ഷ: കൂടിയാലോചന വേണമെന്ന് കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോ.

Posted on: 05 Sep 2015



പറവൂര്‍: പെന്‍ഷന്‍ സുരക്ഷയുടെ ഭാഗമായുള്ള പെന്‍ഷന്‍ ഫണ്ട്, മാസ്റ്റര്‍ ട്രസ്റ്റ് എന്നീ വിഷയങ്ങളില്‍ സംഘടനയുമായി അധികൃതര്‍ കൂടിയാലോചന നടത്തണമെന്ന് കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പറവൂര്‍ ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 15ന് പെന്‍ഷന്‍ വിതരണ കേന്ദ്രത്തിലേയ്ക്ക് മാര്‍ച്ച് നടത്തും. പ്രസിഡന്റ് ഇ. പി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി. ഡി. പൗലോക്കുട്ടി ഉദ്ഘാടനം ചെയ്തു. എം. കെ.ഉമ്മര്‍, പി. എന്‍. ജഗദീശന്‍, ശിവശങ്കരപിള്ള, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam