മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Posted on: 05 Sep 2015
പറവൂര്‍: ഏഴിക്കര പള്ളിയാക്കല്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണ സംഘം ഓഫീസിന്റെ ഉദ്ഘാടനം വി.ഡി. സതീശന് എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എം. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. മരണാനന്തര സഹായഫണ്ട് രൂപവത്കരണം ഉദ്ഘാടനം മത്സ്യഫെഡ് ബോര്‍ഡംഗം എ.സി. ക്ലാരന്‍സ് നിര്‍വഹിച്ചു. മികച്ച ഗ്രൂപ്പിനുള്ള ട്രോഫി മത്സ്യഫെഡ് ജില്ലാ മാനേജര്‍ സി.സി. ജോര്‍ജ് വിതരണം ചെയ്തു. വി.കെ. സദാനന്ദന്, കെ.എസ്. ബിനോയ്, പി.പി. ഏലിയാസ്, നിഷ ഷെറി മോഹന്‍, കെ.എം. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.